മലപ്പുറം; പൊന്നാനി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പിവി അന്വിറിന്റെ തോല്‍വി പാര്ട്ടികാരെ നിരാശരാക്കി. എന്നാല്‍ രാഹുലിന്റെ തോല്‍വിക്ക് മുന്നില്‍ തന്റെ തോല്‍വി നിസാരമെന്ന് പ്രതികരിച്ചിരിക്കുകയാണ് പിവി അന്‍വര്‍. രാഹുല്‍ ഗാന്ധിയുടെ അമേഠിയിലെ തോല്‍വി വച്ച് നോക്കുമ്പോള്‍ പൊന്നാനിയില്‍ താന്‍ പരാജയപ്പെട്ടതു നിസാരമെന്ന് പിവി അന്‍വര്‍ പറഞ്ഞു.
ഇടി ബഷീറിനോടു പൊന്നാനിയില്‍ പരാജയപ്പെട്ടതിനോടു പ്രതികരിക്കുകയായിരുന്നു അദേഹം. വിമര്‍ശകര്‍ ഇക്കാര്യം മനസിലാക്കണമെന്നും വോട്ടിനു വേണ്ടി താന്‍ ഒരു വര്‍ഗീയ ശക്തികളുടെയും പിന്നാലെ പോയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. ലീഗിന്റെ പച്ചക്കോട്ട തകര്‍ക്കാന്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെയാണ് ഇടതുമുന്നണി നിയോഗിച്ചിരുന്നത്. മുസ്ലിം ലീഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയില്‍ നിന്ന് ജയിച്ച് മുന്നേറിയത്. 1.93 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പൊന്നാനിയില്‍ പിവി അന്‍വര്‍ പരാജയപ്പെട്ടത്.
Discussion about this post