ആലത്തൂര്‍: 28 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്ന വനിതാ എംപി എന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ആലത്തൂരിലെ വിജയത്തിലൂടെ രമ്യ ഹരിദാസ്. മിന്നുന്ന വിജയം തന്നെയാണ് രമ്യ ഹരിദാസിന് ലഭിച്ചത്.
രമ്യ ഹരിദാസിന്റെ വിജയത്തിന് മുന്‍പ് 1991 ല്‍ അന്നത്തെ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച സാവിത്രി ലക്ഷ്മണാനായിരുന്നു കൈപ്പത്തി ചിഹ്നത്തില്‍ അവസാനമായി ജയിച്ച വനിതാ എംപി. 12365 വോട്ടുകളായിരുന്നു സാവിത്രി ലക്ഷമണന്‍ വിജയിച്ചത്.
ഇത്തവണ 158968 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമ്യ ഹരിദാസ് എല്‍ഡിഎഫിന്റെ പികെ ബിജുവിനെ പിന്നിലാക്കിയത്. തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ തുടക്കം മുതലെ ആലത്തുരില്‍ ഏറെ മുന്നിലായിരുന്നു രമ്യ ഹരിദാസ്. ഇടതിന് വ്യക്തമായ മുന്‍തൂക്കമുള്ള ആലത്തൂരില്‍ പക്ഷെ തുടക്കം മുതലെ രമ്യ ഹരിദാസിനെ വ്യക്തിപരമായി ആക്രമിക്കുന്ന രീതിയാണ് ഇടത് പക്ഷം പിന്തുടര്‍ന്നത്.
Discussion about this post