കുണ്ടന്നൂര്‍: കുണ്ടന്നൂരില്‍ ഓടി കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് മതിലില്‍ ഇടിച്ച് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാണ് മതിലില്‍ ഇടിച്ചു നിന്നത്.
ഡ്രൈവറുടെ സമയോചിതമായ ഇടപ്പെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്. രാവിലെ എട്ടരയോടെ കണ്ണമാലിയില്‍ നിന്നു മൂവാറ്റുപുഴയ്ക്കു പോവുകയായിരുന്നു ബസ് ബണ്ട് ജംക്ഷനു സമീപം യുടേണ്‍ എടുക്കുന്നതിനിടെയാണ് ബ്രേക്ക് തകരാറില്‍ ആയത് ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുന്നത്.
എങ്കിലും പെട്ടന്ന് ബസ് നിര്‍ത്താന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല. ഈ ഭാഗത്ത് ഗതാഗത കുരുക്ക് രൂക്ഷമായതിനാല്‍ ഡ്രൈവര്‍ ഉടന്‍ ആളൊഴിഞ്ഞ ഭാഗത്തെ മതിലിലേക്ക് ബസ് ഇടിപ്പിക്കുകയായിരുന്നു.
മതില്‍ തകര്‍ന്നെങ്കിലും ബസ് നിന്നു. തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിതമായി മറ്റു ബസില്‍ കയറ്റിവിട്ടു.
Discussion about this post