ഒക്ലഹോമ: സൗഹൃത്തിനെ കാണാന്‍ എത്തിയ യുവാവിന് യുവാവ് പാമ്പ് കടിയേറ്റ് ആശുപത്രിയില്‍. അമമേരിക്കയിലെ ഒക്ലഹോമയില്‍ ലോട്ടണിയിലാണ് സംഭവം. ഡോര്‍ബെല്ലില്‍ ചുറ്റിപിണഞ്ഞ പാമ്പാണ് യുവാവിനെ ആഞ്ഞ് കൊത്തിയത്.
റോഡ്നീ കോപ്ലാന്ഡിന്റെ വീട്ടിലേക്ക് കയറിയ ജെറെല് ഹെയ്വുഡ് എന്ന യുവാവിനാണ് ഈ വന്‍ ദുരന്തം സംഭവിച്ചത്. ജെറെല് ഹെയ്വുഡ് റോഡ്നീയുടെ വീട്ടിലെത്തിയ ശേഷം മുന്‍ വാതില്‍ തുറന്നു. എന്നാല്‍ വാതില്‍ തുറന്നതും സുഹൃത്തിനെ വരവേറ്റത് ഡോര്‍ബെല്ലില്‍ ചുറ്റികെടന്ന പാമ്പായിരുന്നു.
പാമ്പ് ജെറെലിന്റെ മുഖത്താണ് ആഞ്ഞുകൊത്തിയത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഭയന്നുപോയ ജെറെല് നിലവിളിച്ചുകൊണ്ട് ഓടി.
ഉടന്‍തന്നെ സുഹൃത്തും ഭാര്യയും ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. ആദ്യമായാണ് തന്റെ വീട്ടില്‍ പാമ്പ് വരുന്നതെന്നാണ് വീട്ടുടമ പറഞ്ഞത്. പ്രാഥമിക പരിശോധനയില്‍ വിഷമില്ലാത്ത ഇനം പാമ്പാണ് കൊത്തിയതെന്ന് വ്യക്തമായി. എങ്കിലും ആന്റിബയോട്ടിക് ചികിത്സ നല്‍കിയിരിക്കുകയാണ് ജെറെലിന് ഈ സമയം റോഡ്നീയുടെ അയല്‍വാസി ഈ പാമ്പിനെ തല്ലിക്കൊന്നു. അഞ്ച് അടി അഞ്ച് ഇഞ്ച് നീളമുള്ളതായിരുന്നു പാമ്പ്.