മൊഹാലി: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 184 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു.
മലയാളി താരം സന്ദീപ് വാര്യറുടെ രണ്ട് വിക്കറ്റ് പ്രകടനം കൊല്‍ത്തയ്ക്ക് ഗുണമായി. 24 പന്തില്‍ പുറത്താവാതെ 55 റണ്‍സെടുത്ത സാം കറനാണ് പഞ്ചാബിന്റെ ടോപ്സ്‌കോറര്‍. നിക്കോളാസ് പുറന്‍ 27 പന്തില്‍ 48 റണ്‍സെടുത്തു. ക്രിസ് ഗെയില്‍ 14 റണ്‍സെടുത്ത് പുറത്തായി. മായങ്ക് അഗര്‍വാള്‍ 36 റണ്‍സും മാന്‍ദീപ് സിങ് 25 റണ്‍സുമെടുത്ത് പുറത്തായി.
പിന്നീട് ഒത്തിച്ചേര്‍ന്ന മായങ്ക് അഗര്‍വാള്‍ (36) പുറന്‍ കൂട്ടുക്കെട്ടാണ് ആതിഥേയരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന ഓറവുകളില്‍ കറന്‍ പുറത്തെടുത്ത പ്രകടനം കിങ്സ് ഇലവനെ 180 കടക്കാന്‍ സഹായിച്ചു. മന്‍ദീപ് സിങ് (25) റണ്‍സെടുത്തു. അശ്വിന്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങി. കറനൊപ്പം ആന്‍ഡ്ര്യൂ ടൈ (0) പുറത്താവാതെ നിന്നു.
സന്ദീപിന്റെ വിക്കറ്റുകള്‍ക്ക് പുറമെ ഹാരി ഗര്‍ണി, ആന്ദ്രേ റസ്സല്‍, നിതീഷ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Discussion about this post