കോഴിക്കോട്: വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നല്കാന് തീരുമാനം. കോഴിക്കോട് നഗരസഭാ പരിധിയിലെ മുഴുവന്‍ വളര്ത്തുനായക്കള്ക്കുമാണ് ലൈസന്‍സ് നല്കാന് തീരുമാനിച്ചത്.
ഇതിനായി പ്രത്യേക സോഫ്റ്റവെയര്‍ ഉണ്ട്. സാധാരണ വളര്‍ത്തുനായകള്‍ക്ക് 500 രൂപയും പ്രജനനത്തിനായി ഉപയോഗിക്കുന്നവയ്ക്ക് 1000 രൂപയുമാണ് വാര്‍ഷിക ലൈസന്‍സ് ഫീസ്.
വളര്‍ത്തുനായക്കള്‍ക്ക് ലൈസന്‍സ് നല്കുന്നതിനോടൊപ്പം മൈക്രോച്ചിപ്പും ഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നായയുടെ ഇനം, തൂക്കം, കുത്തിവെപ്പ് വിവരം, ഉടമയുടെ വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങി എല്ലാ വിവരങ്ങളും മൈക്രോ ചിപ്പില്‍ ഉണ്ടാകും.
Discussion about this post