ഓടുന്ന കാറിനുള്ളില്‍ 19 കാരി കൂട്ടബലാത്സംഗത്തിനിരയായി

ഏപ്രില്‍ 28 ന് രാത്രി 10 മണിയോടെ ഷിംലയിലെ മാള്‍ റോഡ് പ്രദേശത്ത് വച്ചാണ് പെണ്‍കുട്ടി കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്

ഷിംല: ഷിംലയില്‍ ഓടുന്ന കാറിനുള്ളില്‍ വെച്ച് 19 കാരി കൂട്ടബലാത്സംഗത്തിനിരയായി. ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിക്കാണ് മൂവര്‍സംഘത്തിന്റെ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്.

ഏപ്രില്‍ 28 ന് രാത്രി 10 മണിയോടെ ഷിംലയിലെ മാള്‍ റോഡ് പ്രദേശത്ത് വച്ചാണ് പെണ്‍കുട്ടി കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടര്‍ന്ന് ഗുഡിയ ഹെല്‍പ് ലൈന്‍ നമ്പരായ 1515 വഴിയാണ് പെണ്‍കുട്ടി പരാതി നല്‍കി.

ധാല്ലി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എസിപി (സിറ്റി) പര്‍വീര്‍ താക്കൂറിന്റെ നേതൃത്വത്തില്‍ എട്ടംഗ പ്രത്യേക അന്വേഷണം സംഘത്തിന് രൂപം കൊടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version