ഭുവനേശ്വര്‍: ഒഡീഷയില്‍ അതിതീവ്ര ചുഴലിക്കാറ്റിന് സാധ്യത. ഒഡീഷ തീരപ്രദേശത്തുള്ള പതിനൊന്ന് ജില്ലകളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാതൃക പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. ഫോനി ഗതി മാറി ഒഡീഷ തീരത്തേയ്ക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാതൃക പെരുമാറ്റച്ചട്ടം പിന്‍വലിച്ചത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം നേരത്തെ വോട്ടെടുപ്പ് പൂര്‍ത്തിയായ ജഗത്സിങ് പൂര്‍, ജഗപതി എന്നിവിടങ്ങളിലുള്ള ഇവിഎം മെഷീനുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.
Discussion about this post