വൈദ്യുത പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം; ദുരന്തം ഗൃഹപ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ

ചാനലില്‍ കൈവച്ച് ജയകൃഷ്ണന്‍ സ്തംഭിച്ചു നില്‍ക്കുന്നത് കണ്ട് ഭാര്യയും മക്കളും ഓടി ഇയാളുടെ അടുത്തേക്ക് വരുന്നതിന് ഇടയിലാണ് പെയിന്റിങ് തൊഴിലാളി മരകഷ്ണം ഉപയോഗിച്ച് ജയകൃഷ്ണനെ തട്ടിയിട്ടത്

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ഗൃഹനാഥന്‍ വൈദ്യുത പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. വരോട് തോടംകണ്ടത്ത് ജയകൃഷ്ണന്‍(50) ആണ് മരിച്ചത്. ഗൃഹപ്രവേശനത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു ജയകൃഷ്ണന്‍. ഇതിന്റെ ഭാഗമായി വീടിന് മുന്‍പിലുണ്ടായിരുന്ന പുല്ല് ചെത്തുന്നതിന് ഇടയില്‍ സമീപത്തെ ഡബിള്‍ പോസ്റ്റിന് കുറുകെയുള്ള ചാനലില്‍ കൈവെച്ചാപ്പോഴാണ് അപകടം ഉണ്ടായത്.

വീട്ടില്‍ പെയിന്റിങ് ജോലിക്കെത്തിയിരുന്ന യുവാവ് മരകഷ്ണം കൊണ്ട് തട്ടിമാറ്റിയപ്പോഴാണ് പോസ്റ്റില്‍ നിന്നും ജയകൃഷ്ണന്‍ പിടിവിട്ടത്. ഉടനെ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചാനലില്‍ കൈവച്ച് ജയകൃഷ്ണന്‍ സ്തംഭിച്ചു നില്‍ക്കുന്നത് കണ്ട് ഭാര്യയും മക്കളും ഓടി ഇയാളുടെ അടുത്തേക്ക് വരുന്നതിന് ഇടയിലാണ് പെയിന്റിങ് തൊഴിലാളി മരകഷ്ണം ഉപയോഗിച്ച് ജയകൃഷ്ണനെ തട്ടിയിട്ടത്.

ഉടനെ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. അസാധാരണമായി വൈദ്യുതി പ്രവഹിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടമുണ്ടായ സ്ഥലത്ത് നിന്നും ഏതാനും മീറ്റര്‍ അകലെയുള്ള മറ്റൊരു പോസ്റ്റ് ഇന്നലെ അജ്ഞാത വാഹനം ഇടിച്ച് മുറിഞ്ഞിരുന്നു.

Exit mobile version