ന്യൂഡല്‍ഹി: മെഹ്റൗലിയില് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. ഫിറോസ് ഗാസിയുടെ വീടിന് നേരെയാണ് അജ്ഞാതരായ ആയുധദാരികള്‍ വെടിവെപ്പ് നടത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗാസിയുടെ വീടിന് പുറത്ത് മുഖം മറച്ച രണ്ട് യുവാക്കള്‍ റോന്ത് ചുറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം ആരംഭിചച്ിരിക്കുന്നത്.
Discussion about this post