പാര്‍ട്ടിയാണ് ആരാണ് മത്സരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത്, എന്നാല്‍ അതിനൊരു മര്യാദയുണ്ട്; ബിജെപിക്കെതിരെ വിനോദ് ഖന്നയുടെ ഭാര്യ

വേറൊരു സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചെന്ന് പോലും തന്നെ അറിയിക്കാന്‍ പാര്‍ട്ടി തയ്യാറായില്ലയെന്ന് കവിത വിമര്‍ശിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ എംപിയായിരുന്ന വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്ന രംഗത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാകാന്‍ പാര്‍ട്ടിയില്‍ നിന്ന് തനിക്ക് നിര്‍ദേശം ലഭിച്ചിരുന്നെന്നും എന്നാല്‍ സണ്ണി ഡിയോള്‍ പാര്‍ട്ടിയിലെത്തിയപ്പോള്‍ പാര്‍ട്ടി തനിക്ക് ടിക്കറ്റ് നിഷേധിച്ചെന്നും കവിതാ ഖന്ന ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.

വേറൊരു സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചെന്ന് പോലും തന്നെ അറിയിക്കാന്‍ പാര്‍ട്ടി തയ്യാറായില്ലയെന്ന് കവിത വിമര്‍ശിച്ചു. ഇത് തനിക്ക് അപമാനമായാണ് തോന്നിയത്, പാര്‍ട്ടിയാണ് ആരാണ് മത്സരിക്കേണ്ടതെന്നെല്ലാം തീരുമാനിക്കേണ്ടതെന്നതെല്ലാം ശരിതന്നെ, എന്നാല്‍ അതിനൊരു മര്യാദയുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

അതേസമയം വ്യക്തിപരമായി പാര്‍ട്ടിക്ക് വേണ്ടി സീറ്റ് വേണ്ടെന്ന ത്യാഗം ചെയ്യുകയാണെന്നും, എന്നും നരേന്ദ്ര മോഡിക്കൊപ്പം നില്‍ക്കുമെന്നും കവിത ഖന്ന പറഞ്ഞു. വിനോദ് ഖന്നയുടെ മരണശേഷം അദ്ദേഹം എംപിയായിരുന്ന പഞ്ചാബിലെ ഗുരുദാസ് പൂര്‍ മണ്ഡലത്തിലെ സീറ്റ് കവിതയ്ക്ക് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Exit mobile version