കൊച്ചി: ചക്ക വളരെ സുലഭമായി ലഭിക്കുന്നതിനാല്‍ കേരളീയര്‍ ചക്കയ്ക്ക് വലിയ പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ ചക്കയുടെ ഇപ്പോഴത്തെ ഡിമാന്‍ഡ് അതല്ല. വിപണിയില്‍ ചക്കയ്ക്ക് പൊള്ളുന്ന വിലയാണുള്ളത്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വിളവ് കുറഞ്ഞതും പ്രമേഹരോഗങ്ങള്‍ ചക്ക ഉപയോപ്പെടുത്തിയതും ചക്കയുടെ ഡിമാന്റ് വര്‍ധിക്കാന്‍ കാരണം.
കേരളത്തെ പോലെ തന്നെ തമിഴ്നാട്ടിലും ചക്കയ്ക്ക് വന്‍ ഡിമാന്റാണുള്ളത്. ചക്ക ഒന്നിന് 300ന് മുകളില്‍ കൊടുത്താലെ തമിഴ്നാട്ടില്‍ ചക്ക ലഭിക്കു. ഏകദേശം ഒരു ചക്കയ്ക്ക് 12 കിലോ മുതല്‍ 13 കിലോ വരെ തൂക്കം വരും. ഡിസംബര്‍ മുതല്‍ മെയ് വരെയാണ് ചക്കയുടെ സീസണ്. കൊച്ചിയില്‍ മൂപ്പെത്താത്ത ചെറിയ ചക്കയ്ക്ക് ഒന്നിന് 30 രൂപ മുതല്‍ മുകളിലോട്ട് ഈടാക്കുന്നു.
Discussion about this post