വേനല്‍മഴ എത്തിയിട്ടും അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നില്ല

ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴയിലും കഴിഞ്ഞ ബുധനാഴ്ചത്തെ ജലനിരപ്പ് 101.85 മീറ്ററാണ്

പാലക്കാട്: സംസ്ഥാനത്ത് വേനല്‍ മഴ ലഭിച്ചെങ്കിലും പാലക്കാട് ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. അതേസമയം ജില്ലയിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. പ്രാധാനപ്പെട്ട് ഏഴ് അണക്കെട്ടുകളിലും ഒട്ടും ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.

ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴയിലും കഴിഞ്ഞ ബുധനാഴ്ചത്തെ ജലനിരപ്പ് 101.85 മീറ്ററാണ്. പ്രതിദിനം 43 എംഎല്‍ഡി വെള്ളമാണ് കുടിവെള്ളപദ്ധതികള്‍ക്കായി മലമ്പുഴയില്‍നിന്ന് പമ്പ് ചെയ്യുന്നത്. പാലക്കാടിന്റെ വിവിധ പ്രദേശങ്ങളിലും മലമ്പുഴയില്‍ നിന്നുമാണ് കുടിവെള്ളം എടുക്കുന്നത്. മംഗലം അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 77.88 മീറ്ററാണെന്നിരിക്കെ നിലവില്‍ 66.86 മീറ്റര്‍ വെള്ളമാണുള്ളത്.

വാളയാറില്‍ 193.8 മീറ്റര്‍ വെള്ളമുണ്ട്. പരമാവധി ജലനിരപ്പ് 203 മീറ്ററാണ്. കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ അറ്റകുറ്റപ്പണിക്ക്ശേഷം പരമാവധി വെള്ളം ശേഖരിക്കാന്‍ കഴിയും. നിലവില്‍ 83.18 മീറ്റര്‍ വെള്ളമാണുള്ളത്. പരമാവധി ജലനിരപ്പാവട്ടെ 97.535 മീറ്ററാണ്.

പോത്തുണ്ടിയിലെ ബുധനാഴ്ചത്തെ ജലനിരപ്പ് 92.84 മീറ്ററാണ്. പരമാധി സംഭരണശേഷി 108.204 മീറ്ററും. ചുള്ളിയാര്‍, മീങ്കര അണക്കെട്ടുകളിലും വെള്ളം കുറവാണ്.

Exit mobile version