കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ റീപോളിങ് വേണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ എന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് ആവശ്യവുമായി തുഷാര്‍ രംഗത്ത് വന്നിരിക്കുന്നത്. റീപോളിങ് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് വരണാധികാരിക്ക് തുഷാര്‍ കത്ത് നല്‍കി.
അരപ്പട്ട മൂപ്പനാട് പഞ്ചായത്തിലെ സിഎംഎസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പോളിങ് ബൂത്തിലാണ് റീപോളിങ് വേണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടത്. സിഎംഎസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 79 ല്‍ വോട്ടിങ് യന്ത്രം തകരാറിലായിട്ടും പോളിങ് തുടര്‍ന്നു. അതിനാല്‍ ഈ ബൂത്തിലാണ് റീപോളിങ് വേണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വോട്ടിംഗ് മെഷീനില്‍ രണ്ടു തവണ അമര്‍ത്തിയിട്ടും വോട്ട് രേഖപ്പെടുത്തിയില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യന്ത്രം മാറ്റിയില്ല.അതിനാല്‍ റീപോളിങ് നടത്തണം തുഷാര്‍ വ്യക്തമാക്കി. ഇത് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് അഡ്വ: സുനില്‍ കുമാര്‍ മുഖേന വരണാധികാരിക്ക് തുഷാര്‍ കത്ത് നല്‍കി.
Discussion about this post