പാലാ: പാലയിലെ മുനിസിപ്പല്‍ കോംപ്ലക്‌സില്‍ വന്‍ തീപ്പിടിത്തം. ശനിയാഴ്ച്ച വൈകിട്ട് 5.15 ഓടെയാണ് തീപിടിതക്തം ഉണ്ടായത്. കോംപ്ലക്‌സിന്റെ മൂന്നാം നിലയില്‍ സ്ഥിതി ചെയ്യുന്ന കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിന്റെ സ്റ്റോര്‍ റൂമിലാണ് തീപ്പിടിത്തം ഉണ്ടായത്.
തീപിടിത്തത്തില്‍ വന്‍ നാശ നഷ്ടമാണ് ഉണ്ടായത്. മുറില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സാധനങ്ങള്‍, പൈപ്പുകള്‍, റാക്ക്, പണിസാധനങ്ങള്‍, കസേര എന്നിവ കത്തിനശിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടുണ്ടായ ഇടിമിന്നലില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് സമീപത്തെ വ്യാപാരികളും നാട്ടുകാരും ഓടിയെത്തുമ്പോഴേക്കും നിമിഷങ്ങള്‍ക്കുള്ളില്‍ മുറിയില്‍ തീ ആളിപ്പടര്‍ന്നു. ഉടന്‍ പോലീസുകാര്‍ സമീപത്തെ കടകളിലെ വ്യപാരികളെ ഒഴിപ്പിച്ച് സുരക്ഷയൊരുക്കി.
Discussion about this post