ധാക്ക: ബംഗ്ലാദേശില്‍ 19കാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തി. മദ്രസ അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയതിനാണ് പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ചുട്ടുകൊന്നത്. മദ്രസ വിദ്യാര്‍ത്ഥിനിയായ നുസ്രത്ത് ജഹാന് റാഫിയാണ് കൊലപ്പെട്ടത്.
നുസ്രത്തിനെ മദ്രസിയിലെ പ്രധാനാധ്യാപകന് ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയും വീട്ടുകാരും ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പരീക്ഷയെഴുതാന്‍ സ്കൂളില്‍ എത്തിയ വിദ്യര്‍ത്ഥിനിയെ ബുര്‍ഖ ധരിച്ചെത്തിയ ഒരുകൂട്ടം ആളുകള്‍ വളയുകയും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇവരുടെ ആവശ്യം അംഗീകരിക്കാരുന്ന പെണ്‍കുട്ടിയെ ഇവര്‍ പൊട്രോളൊഴിച്ച് ചുട്ടു കൊല്ലുകയായിരുന്നു.
Discussion about this post