പത്തനംതിട്ട: കേരളത്തില്‍ വലിയ മാറ്റം ഉണ്ടാകാന്‍ പോകുകയാണെന്ന് ശബരിമല ആക്ഷന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റും മുന്‍ ഡിജിപിയുമായ ടിപി സെന്‍കുമാര്‍. ശബരിമലയെ സംരക്ഷിക്കാന്‍ കെ സുരേന്ദ്രനടക്കമുളള ബിജെപി നേതാക്കളാണ് ആത്മാര്‍ത്ഥമായി മുന്നിട്ടിറങ്ങിയതെന്നും സെന്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയെ സംരക്ഷിക്കണമെന്ന മനസുളള എട്ട് ലക്ഷം ചൗക്കീര്ദാര്മാര് (കാവല്ക്കാര്) പത്തനംതിട്ട മണ്ഡലത്തിലുണ്ടെന്നും അവരുടെ കൂടി വോട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ജയിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയായി പിണറായി മാറാന്‍ പോകുന്നുവെന്നും തെരഞ്ഞെടുപ്പില്‍ മതം പറഞ്ഞോ ജാതി പറഞ്ഞോ വോട്ട് ചോദിക്കരുത്. പക്ഷേ, ശബരിമലയില്‍ പിണറായി വിജയന് സര്‍ക്കാര്‍ ചെയ്ത നിയമവിരുദ്ധമായ കാര്യങ്ങള്‍ ഓര്‍ക്കണം. പരാജയ ഭീതിയില്‍ സിപിഎം തെരഞ്ഞെടുപ്പിനെ ഭയക്കുകയാണിപ്പോള്‍. ശബരിമല സ്ത്രീപ്രവേശനം സിപിഎമ്മിന്റെ തകര്‍ച്ചക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍മ്മസമിതിയുടെ ബോര്‍ഡുകള്‍ ചട്ട ലംഘനമല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബോര്‍ഡുകള്‍ പുനസ്ഥാപിക്കണമെന്നും. അല്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post