തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍ എത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാംഘട്ട സംസ്ഥാന സന്ദര്‍ശനം പുര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മോഡി ഇന്ന് കേരളത്തില്‍ എത്തുന്നത്. വൈകിട്ട് ഏഴുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും ആറ്റിങ്ങലിലും സംഘടിപ്പിക്കുന്ന റാലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്ത് എത്തുന്ന മോഡി ആറരയോടെ സ്റ്റേഡിയത്തിലെത്തും. ഒരുമണിക്കൂറോളം മോദി ഇവിടെ ചിലവിടുമെന്നാണ് വിലയിരുത്തല്‍. മോഡിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 23 ന് വോട്ടെടുപ്പ് നടക്കുന്ന കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി പ്രധാനമന്ത്രിയുടെ അവസാന സന്ദര്‍ശമായിരിക്കും ഇന്ന് നടക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് നടന്ന റാലിയില്‍ മലബാറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിലും മോഡി പങ്കാളിയായിരുന്നു.
Discussion about this post