ആലുവ: ആലുവയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവുകള്‍ മര്‍ദ്ദനം കൊണ്ടുണ്ടായതാണെന്ന് നിഗമനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റുലേറ്ററഇന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നില നിര്‍ത്തുന്നതെന്നും ആശുപത്രി അതികൃതര്‍ അറിയിച്ചു.
തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കുട്ടിയെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയില്‍ തുടങ്ങിയ ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. കുഞ്ഞിന്റെ തലച്ചോറിനുള്ളിലെ രക്തസ്രാവം ഇതുവരെ നിലച്ചിട്ടില്ല.
മരുന്നുകളോടും കുട്ടിയുടെ ശരീരം പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അടുക്കളയിലെ സ്ലാബില്‍നിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് കുട്ടിയുടെ അമ്മ ആദ്യം നല്‍കിയ മൊഴി. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു.
Discussion about this post