ബറേയിലി: ഭര്‍ത്താവിന് കറുപ്പ് നിറമായതിനാല്‍ ഭാര്യ തീകൊളുത്തി കൊലപ്പെടുത്തി. ഉറങ്ങിക്കിടന്നിരുന്ന സത്യവീര്‍ സിങ്ങിന്റെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ പ്രേം ശ്രീ(22)യെ പോലീസ് അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെ 5.45ഓടെയാണ് സംഭവം. പൊള്ളലേറ്റ സത്യവീറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രേം ശ്രീയുടെ കാലിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷത്തിലധികമായി.
വിവാഹത്തിന് മുമ്പ് സത്യവീറിനെ പ്രേം ശ്രീ കണ്ടിരുന്നില്ല. വിവാഹ ശേഷം യുവതി ഭര്‍ത്താവിനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്തിരുന്നുവെന്ന് സത്യവാറിന്റെ സഹോദരന് ഹര്‍വീര്‍ സിങ് പറഞ്ഞു. ഈ ദമ്പതികള്‍ക്ക് ആറുമാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞുണ്ട്.
Discussion about this post