ടോള്‍ പ്ലാസയില്‍ നിര്‍ത്താതെ നൂറില്‍ പാഞ്ഞ് കാര്‍ ഡ്രൈവര്‍; തടയാന്‍ ശ്രമിച്ച ജീവനക്കാരനെയും ബോണറ്റിലിട്ട് കാര്‍ സഞ്ചരിച്ചത് കിലോമീറ്ററുകള്‍, വീഡിയോ

ന്യൂഡല്‍ഹി: ടോള്‍ പ്ലാസയില്‍ നിര്‍ത്താതെ ജീവനക്കാരനെ ഇടിച്ചിട്ട്, ജീവനക്കാരനെ
ബോണറ്റിലിട്ട് പാഞ്ഞ് കാര്‍ ഡ്രൈവറുടെ ക്രൂരത. യുവാവിനെ തൂക്കിയെടുത്ത് ആറു കിലോമീറ്ററോളം കാര്‍ ഓടിയ്ക്കുകയും ചെയ്തു. ഗുരുഗ്രാമിലെ ടോള്‍പ്ലാസ ജീവനക്കാരനാണ് കാര്‍ ഡ്രൈവറുടെ ക്രൂരതയ്ക്കിരയായത്.

ടോള്‍ പ്ലാസയില്‍ നിര്‍ത്താതിരുന്ന കാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരനെ ഇടിച്ചശേഷം ഇയാളുമായി കാര്‍ പാഞ്ഞത്. ആറു കിലോമീറ്ററോളം ദൂരം താന്‍ ബോണറ്റില്‍ തൂങ്ങിക്കിടന്നെന്ന് പിന്നീട് രക്ഷപ്പെട്ട ടോള്‍പ്ലാസ ജീവനക്കാരന്‍ പറഞ്ഞു.

നൂറു കിലോമീറ്റര്‍ വേഗതയിലാണ് കാര്‍ സഞ്ചരിച്ചതെന്നും ഇതിനിടെ ഡ്രൈവര്‍ തന്നോട് പലതവണ കയര്‍ത്തെന്നും ജീവനക്കാരന്‍ പറഞ്ഞു. പോലീസുകാര്‍ പോലും തന്റെ കാര്‍ തടയില്ലെന്നായിരുന്നു ഡ്രൈവറുടെ ആക്രോശം. കാര്‍ ടോള്‍പ്ലാസ ജീവനക്കാരനെ ഇടിക്കുന്നതിന്റെയും ഇയാള്‍ ബോണറ്റില്‍ തൂങ്ങിക്കിടക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Exit mobile version