ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. തുടക്കത്തില്‍ തന്നെ ചില മണ്ഡലങ്ങളില്‍ സംഘര്‍ഷം ഉണ്ടായി. അതേസമയം എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.
‘ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടച്ചം കുറിച്ചു. ഇന്ന് കൂടുതല്‍ സമ്മതിദായകര്‍ വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യമായി വോട്ട് ചെയ്യുന്നവരും യുവാക്കളും നിര്‍ബന്ധമായും വോട്ട് രേഖപ്പെടുത്തണം’ പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ചതാണ് ഇങ്ങനെ..
2019 Lok Sabha elections commence today.
I call upon all those whose constituencies are voting in the first phase today to turn out in record numbers and exercise their franchise.
I specially urge young and first-time voters to vote in large numbers.
— Chowkidar Narendra Modi (@narendramodi) April 11, 2019
എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ട്വീറ്റുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘ ഇന്ന് വോട്ട് ചെയ്യുന്നവര്‍ ഇന്ത്യയുടെ ആത്മാവിന് വേണ്ടി വോട്ട് ചെയ്യണം’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
No 2 Crore JOBS.
No 15 Lakhs in Bank A/C.
No ACCHE DIN.Instead:
No JOBS.
DEMONETISATION.
Farmers in Pain.
GABBAR SINGH TAX.
Suit Boot Sarkar.
RAFALE.
Lies. Lies. Lies.
Distrust. Violence. HATE. Fear.You vote today for the soul of India. For her future.
Vote wisely. pic.twitter.com/wKNTBuGA7J
— Rahul Gandhi (@RahulGandhi) April 11, 2019
അതേസമയം ബിജെപി സര്‍ക്കാരിന്റെ പോരായ്മകളും യുവാക്കളെ ബിജെപി സര്‍ക്കാര്‍ ചതിച്ചു എന്ന തരത്തിലുമുള്ള സന്ദേശവും ട്വീറ്റില്‍ പറയുന്നു. റാഫേല്‍ കരാര്‍, കര്‍ഷകരുടെ വിഷമം, തൊഴിലില്ലായ്മ എന്നിവയാണ് രാഹുല്‍ എടുത്ത് കാണിച്ചിരിക്കുന്നത്.
Discussion about this post