മാന്നാര്‍: കളഞ്ഞുപോയ സ്വര്‍ണ്ണമാല തിരിച്ചുകിട്ടിയത് ഫേയ്‌സ്ബുക്കിന്റെ സഹായത്തോടെ. തേവേരി സ്വദേശി വിജിയുടെ മകളുടെ ഒമ്പത് ഗ്രാം തൂക്കമുള്ള മാലയാണ് കളഞ്ഞ് പോയത്. ആലപ്പുഴ മാന്നാര്‍ പരുമലക്കടവില്‍ വെച്ച് ഞായറാഴ്ചയാണ് സ്വര്‍ണ്ണമാല നഷ്ടമായത്. അതേസമയം ഈ മാല കളഞ്ഞുകിട്ടിയ യാത്രക്കാരന്‍ മാന്നാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
മാന്നാറിലെ പ്രാദേശിക ശക്തി ചാനലിന്റെ പ്രവര്‍ത്തകനും കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ അന്‍ഷാദിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട വിജി ഇവരെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി അഡീഷണല്‍ എസ്ഐ രവികുമാറില്‍ നിന്നും സ്വര്‍ണ്ണം ഏറ്റുവാങ്ങുകയായിരുന്നു.
Discussion about this post