കോട്ടയം: കോട്ടയം പൂഞ്ഞാല്‍ ടിപ്പര്‍ ലോറി മൂന്ന് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. ഇന്നലെ വൈകുന്നേരം
പൂഞ്ഞാര്‍ പനച്ചികപ്പാറയ്ക്ക് സമീപം സ്റ്റേഡിയം കവലയിലാണ് സംഭവം. മദ്യപിച്ചെത്തിയ മൂന്നംഗ സംഘമാണ് ടിപ്പര്‍ ലോറിയില്‍ ഉണ്ടായിരുന്നത്. കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടിപ്പറാണ് റോഡില്‍ നാശം വിതച്ചത്.
പൂഞ്ഞാര്‍ പനച്ചികപ്പാറയിലെത്തിയപ്പോഴാണ് സംഘത്തിലുണ്ടായിരുന്ന ഒരാള്‍ വാഹനം ഓടിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാഹനം ഓടിക്കുകയും വളയം പിടിച്ചതോടെ റോഡരികില്‍ പാര്‍ക്ക പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. കുടിവെള്ള വിതരണത്തിനുള്ള ടാങ്ക് കയറ്റിയ മിനി ലോറിയിലും റബര്‍ പാല്‍ വീപ്പകള്‍ കയറ്റിയ മറ്റൊരു ലോറിയിലും ഇടിച്ച ടിപ്പര്‍ ഒരു കാറിന്റെ പിന്നിലും ഇടിച്ചു.
ഇടിയുടെ ആഘാതത്തിന്‍ കാറിന്റെ പിന്‍ഭാഗം സാരമായി തകര്‍ന്നു. മറ്റു രണ്ട് വാഹനങ്ങളഉടെ ടയര്‍ തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടഞ്ഞുവെച്ചു. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. ശേഷം ഈരാറ്റുപേട്ട പോലീസെത്തി ടിപ്പര്‍ ലോറിയിലുണ്ടായിരുന്ന 3 പേരെയും കസ്റ്റഡിയിലെടുത്തു.
Discussion about this post