കൊച്ചി: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും പാലാ നിയോജക മണ്ഡലം എംഎല്‍എയുമായ കെഎം മാണിയുടെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രിയ അധികൃതര്‍. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സമയത്ത് മാണി മരുന്നുകളോട് പ്രതികരിക്കുന്നില്ലയിരുന്നു. മാണി പൂര്‍ണ്ണമായും കോണ്‍ഷ്യസ് അല്ലെന്നും, അദ്ദേഹത്തിന്റെ വൃക്കകള്‍ തകരാറിലായെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഡയാലിസിസ് തുടരുന്നുണ്ട്. മാണി തീവ്രപരിചരം വിഭാഗത്തില്‍ തന്നെയാണ് തുടരുന്നത്. മാണിയുടെ ആരോഗ്യം സംബന്ധിച്ച് ആശങ്കയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
അണുബാധയുണ്ടാകാതിരിക്കാന്‍ പുറമേ നിന്നുള്ള സന്ദര്‍ശകരെ ആരെയും കടത്തിവിട്ടുന്നില്ല. അദ്ദേഹത്തിന്റെ മകളും അടുത്ത ബന്ധുക്കളും ഇപ്പോള്‍ ആശുപത്രിയിലുണ്ട്. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല.
Discussion about this post