മലപ്പുറം: നിലമ്പൂരില്‍ ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃ പിതാവ് അറസ്റ്റില്‍. എടക്കര കല്‍ക്കുളം സ്വദേശി വേലുക്കുട്ടിയാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് കേസിന് ആസ്പതമായ സംഭവം ഉണ്ടായത്. നിഥില(23) എട്ടുമാസം ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പീഡനത്തെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് നിഥിലയുടെ മാതാപിതാക്കള്‍ ആരോപിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണത്തിന് കാരണക്കാരന്‍ ഭര്‍തൃ പിതാവ് ആണെന്ന് തെളിഞ്ഞത്. തുടര്‍ന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
നിലമ്പൂരില്‍ ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍തൃ പിതാവ് അറസ്റ്റില്‍
ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പീഡനത്തെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് നിഥിലയുടെ മാതാപിതാക്കള്‍ ആരോപിച്ചത്
