തിരുവനന്തപുരം: ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വഴി സമാഹരിച്ച മസാല ബോണ്ടിന് വന്‍ നേട്ടം കൈവരിച്ചു. ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടന്‍ സ്റ്റോക്ക് എക്സേചേഞ്ചാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഓഹരികള്‍ വിപണിയിലേക്ക് ഇറക്കുന്നത് ഒരു പൊതുചടങ്ങായി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരിപാടിയിലേയ്ക്കാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്.
അടുത്ത മാസം 17ന് ലണ്ടനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി തേടി കേന്ദ്രത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ധനസമാഹരണത്തിനായി ഇന്ത്യന്‍ രൂപയില്‍ പുറത്തിറക്കുന്ന ബോണ്ടുകളാണ് മസാലബോണ്ട്. ഒരു ഇന്ത്യന്‍ സംസ്ഥാനം ആദ്യമായാണ് ഇത്തരത്തില്‍ വിദേശത്തുനിന്ന് ധനസമാഹരണം നടത്തുന്നത് എന്ന് പ്രത്യേകതയും മസാല ബോണ്ടിനുണ്ട്.
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ് ചടങ്ങ് നടത്തുന്നത്. പ്രധാനപ്പെട്ട ഓഹരികളടെയും വില്‍പ്പനയും മാത്രമാണ് സ്റ്റോക്ക് എക്സേചേഞ്ചുകള്‍ ചടങ്ങായി നടത്താറുള്ളത്. ഇതാദ്യമായാണ് ഒരു സംസ്ഥാനസര്‍ക്കാര്‍ ഇറക്കുന്ന ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്സേചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്റെ വില്പനയുടെ തുടക്കം ചടങ്ങായി നടത്തുന്നതും.
രാജ്യാന്തര നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ വിദേശ നാണ്യത്തിലല്ലാതെ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനാണ് (ഐഎഫ്സി) ആദ്യമായി ഇത് പുറത്തിറക്കിയത്.
Discussion about this post