ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ പരാതിയുമായി ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നരേന്ദ്ര മോഡി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ നേട്ടത്തിനായി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ പേര് ഉപയോഗിച്ചു എന്നാണ് ആംആദ്മിയുടെ ആരോപണം.
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ പാകിസ്താന്‍ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ പേര് ഉപയോഗിച്ചുവെന്നാണ് പ്രധാനമന്ത്രിക്കെതിരെയുള്ള ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സൈനിക വിഭാഗങ്ങളെ പരാമര്‍ശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടുണ്ടെന്നും ആംആദ്മി ചൂണ്ടിക്കാട്ടി.
മോഡിക്കെതിരെ നിയമ പ്രകാരം ഉചിതമായ നടപടിയെടുക്കണമെന്നും എഎപി പരാതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഉന്നയിക്കേണ്ട വിഷയമാണ് ദേശീയ സുരക്ഷയെന്നും, നമ്മുടെ സൈന്യത്തിന്റെ ധൈര്യത്തെ പ്രകീര്‍ത്തിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്നും ബിജെപിയുടെ ന്യൂഡല്‍ഹി ഘടകം വക്താവ് അശോക് ഗോയല്‍ പറഞ്ഞു.
Discussion about this post