തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ബസില്‍ മറ്റ് യാത്രക്കാര്‍ കയറുന്നതുവരെ പുറത്ത് കാത്തിരുത്തുന്നത് സ്ഥിരം കാഴ്ചയാണ്. വിദ്യാര്‍ത്ഥികളെ ബസില്‍ മറ്റു യാത്രക്കാരെപ്പോലെ പരിഗണിക്കണമെന്ന കൃത്യമായ നിയമമുണ്ട്. ഫുള്‍ പൈസ നല്‍കുന്നവര്‍ കയറിയതിന് ശേഷം വിദ്യാര്‍ത്ഥികള്‍ കയറിയാല്‍ മതിയെന്ന ഈ നിയമലംഘനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കേരളാ പോലീസ്.
ഈ കൊടുംവേനലില്‍പ്പോലും മറ്റു യാത്രക്കാര്‍ കയറും വരെ ബസ്സിനകത്തു കയറ്റാതെ വിദ്യാര്‍ത്ഥികളെ പുറത്തു നിര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നികൃഷ്ടമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നത് ഓര്‍മ്മപ്പെടുത്തുന്നുവെന്ന് കേരളാ പോലീസ് ഒദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ കാത്തിരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലോ വിവരം അറിയിക്കുകയെന്നും കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘വിദ്യാര്‍ത്ഥികളെ ബസില്‍ മറ്റു യാത്രക്കാരെപ്പോലെ പരിഗണിക്കണമെന്ന കൃത്യമായ നിയമം നിലവിലിരിക്കെ ഈ കൊടുംവേനലില്‍പ്പോലും മറ്റു യാത്രക്കാര്‍ കയറും വരെ ബസ്സിനകത്തു കയറ്റാതെ വിദ്യാര്‍ത്ഥികളെ പുറത്തു നിര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നികൃഷ്ടമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നത് ഓര്‍മപ്പെടുത്തുന്നു. ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലോ വിവരം അറിയിക്കുക.
Alert Cell – 9846100100, Crime Stopper – 1090, CRoom – 112
keralapolice’
Discussion about this post