മധ്യപ്രദേശ്: ധനുഷ് വിഭാഗത്തില്‍പ്പെട്ട തോക്കുകളുടെ ആദ്യ ബാച്ച് മധ്യപ്രദേശിലെ ജബല്‍പൂര്‍ ആയുധ ഡിപ്പോയ്ക്ക് കൈമാറും. പാക്കിസ്ഥാന്റെയും ചൈനയുടേയും ഇന്ത്യന്‍ അതിര്‍ത്തികളിലായിരിക്കും വിന്യസിപ്പിക്കാനാണ് ഈ ആയുധങ്ങള്‍. ധനുഷ് വിഭാഗത്തില്‍പ്പെട്ട ആറ് തോക്കുകളാണ് ഇന്ന് ജബല്‍പൂര്‍ ആയുധ ഡിപ്പോയ്ക്ക കൈമാറുന്നത്.
പര്‍വ്വതങ്ങളിലും നിരപ്പായ പ്രദേശങ്ങളിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തോക്ക് 36 കിലോ മീറ്റര്‍ ദൂരത്തിലുള്ള ലക്ഷ്യത്തെ വെടിവെച്ചിടാന്‍ സാധിക്കുന്നതാണഅ. ഇന്ത്യന്‍ അതിര്ത്ഥികളുടെ സുരക്ഷയ്ക്കാണ് ഇവ് പ്രധാനമായും ഉപയോഗിക്കുന്നത്. നിലവില്‍ പാകിസ്താന്റെ പക്കില്‍ ഇത്തരം ആയുധങ്ങള്‍ ഉണ്ട്. ധനുഷ് തോക്കുകള്‍ വികസിപ്പിച്ചെടുത്തതിനാല്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ നടത്തുന്ന വെടിവെപ്പിന് ശക്തമായ മറുപടി നല്കാന് സേനയ്ക്ക് കഴിയും.
Discussion about this post