തൃശ്ശൂര്‍: കനത്ത വേനല്‍ ചൂടില്‍ വെന്തുരുകുകയാണ് കേരളം. ഇന്നലെ മാത്രം 36 പേര്‍ക്കാണ് സംസ്ഥാനത്ത് സൂര്യാഘാതമേറ്റത്. ഇന്ന് ഇടുക്കിയില്‍ ഒരു കര്‍ഷകന് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സൂര്യാഘാതം ഉണ്ടാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൂര്യാഘാതത്തില്‍ നിന്ന് രക്ഷ നേടാന്‍ ആരോഗ്യവകുപ്പ് പല നിര്‍ദേശങ്ങളും നല്‍കുന്നുണ്ടെങ്കിലും പലരും ഇത് അവഗണിക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് സൂര്യാഘാതത്തിന്റെ മുന്‍കരുതലുകള്‍ ട്രോള്‍ രൂപത്തില്‍ അവതരിപ്പിച്ച് ഡോ നെല്‍സണ്‍ ജോസഫ് രംഗത്ത് എത്തിയിരിക്കുന്നത്.
ട്രോളുകള്‍ പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിച്ചേരുന്നത് കൊണ്ടാണ് ഡോ നെല്‍സണ്‍ ജോസഫ് ഈ മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍, ചികിത്സ, സൂര്യാഘാതമേറ്റാല്‍ ചെയ്യേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയാണ് ട്രോള്‍ രൂപത്തില്‍ ഡോക്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്.
Discussion about this post