തിരുവന്തപുരം: രാജ്യം പൊതു തെരഞ്ഞടുപ്പില്‍ മുഴുകുമ്പോള്‍ ഇന്ധന വില കുതിച്ചുയരുകയാണ്.
ഈ വര്‍ഷം തുടങ്ങിയശേഷം രണ്ടര മാസത്തിനിടെ മാത്രം പെട്രോള്‍ വിലയില്‍ ലിറ്ററിന് 4.29 രൂപയും ഡീസലിന് 4.41 രൂപയും വര്‍ധിച്ചു.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 71.82 രൂപയും ഡീസലിന് 67.41 രൂപയുമായിരുന്നു. എന്നാല്‍ ഇന്നലത്തെ വില (മാര്‍ച്ച് 20) യഥാക്രമം 76.11, 71.82 എന്നിങ്ങനെയാണ്.
കൊച്ചിയില്‍ യഥാക്രമം പെട്രോളിന് 74.79 രൂപയും ഡീസലിന് 70.46 രൂപയുമാണ്. അതേസമയം ഇന്ന് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത കൂടുതലാണ്.
ലോക്സഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വോട്ട് മുന്നില്‍ കണ്ട്കൊണ്ട് ഇന്ധന വിലയില്‍ കുറവ് വരുത്താറുണ്ട്. എന്നാല്‍ ഇത് മുന്നില്‍ കണ്ട് പരമാവധി ലാഭമെടുക്കാനാണ് ഇപ്പോഴത്തെ എണ്ണകമ്പനികളുടെ ലക്ഷ്യം.
Discussion about this post