കോഴിക്കോട്: വ്യവസായിയെ നഗ്നനാക്കി ചിത്രങ്ങള്‍ പകര്‍ത്തുകയും ശേഷം അത് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത യുവതി അറസ്റ്റില്‍. തൃശൂര്‍ സ്വദേശിനിയായ ഷമീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി.
തിരുവമ്പാടി സ്വദേശിയായ വ്യവസായിയെ കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ എത്തിക്കുകയായിരുന്നു. അവിടെവെച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് പണം തന്നില്ലെങ്കില്‍ അത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കഴിഞ്ഞ ദിവസം കൂമ്പാറ സ്വദേശി ഡോണ്‍, തിരുവമ്പാടി സ്വദേശി ജോര്‍ജ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷമീനയെ പിടികൂടുന്നത്. അനീഷ് എന്ന മറ്റൊരു പ്രതിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
Discussion about this post