പലതരത്തിലും പല മോഡലുകളിലുമുള്ള മുളകുപ്പികള്‍ ആണ് ആസാംകാരനായ ദ്രിത്രിമന്‍ ബോഫസ് നിര്‍മ്മിക്കുന്നത്. ചൂടുകാലത്തെ തണുപ്പിക്കാന്‍ ഈ മുളകുപ്പികള്‍ക്ക് കഴിയും എന്നാണ് ദ്രിത്രിമന്‍ അവകാശപ്പെടുന്നത്.
ചൂട് കാലങ്ങളിലെ ദാഹം അകറ്റാന്‍ പൊതുവെ പ്ലാസ്റ്റിക് കുപ്പികളെയാണ് ആശ്രയിക്കാറ്. എന്നാല്‍ ഗുണമേന്മയില്ലാത്ത പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം നമ്മളില്‍ പല ആരോഗ്യ പ്രശ്നങ്ങളും സ്യഷ്ടിക്കുന്നു. ഇവിടെയാണ് ആസാംകാരനായ ദ്രിത്രിമന്‍ ബോഫസ് നിര്‍മ്മിച്ചിരിക്കുന്ന പ്രകൃതി ദത്തവും പരിസ്ഥിതി സൗഹൃദവുമായ മുളക്കുപ്പികളുടെ പ്രസക്തി. കുപ്പിയുടെ അടപ്പ് മുതല്‍ എല്ലാം പൂര്‍ണമായി മുളയില്‍ തന്നെയാണ് നിര്‍മ്മാണം എന്നതാണ് ഇവയുടെ പ്രത്യേകത. വെള്ളം ഇതിനകത്തു നിന്ന് ചോര്‍ന്ന് പോവാത്ത രീതിയില്‍ ആണ് കുപ്പികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
കുപ്പി കൂടാതെ കപ്പുകള്‍ ,അലങ്കാരവസ്തുക്കള്‍ തുടങ്ങിയവയും ഇവിടെ നിര്‍മ്മിക്കാറുണ്ട്. പ്ലാസ്റ്റിക് കുപ്പികളുടെ നിയന്ത്രണമില്ലാത്ത ഉപയോഗം നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കല്ല്, മണ്ണ്, മരം, ലോഹം എന്നീ പ്രകൃതിദത്തമായ നിര്‍മ്മാണ പദാര്‍ത്ഥങ്ങളുടെ പട്ടികയില്‍ മനുഷ്യന്‍ കൂട്ടിച്ചേര്‍ത്ത ഇനമാണ് പ്ലാസ്റ്റിക്. എന്നാല്‍ ദിനം പ്രതി വര്‍ദ്ധിച്ച് വരുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രകൃതിക്ക് അപകടകരമാണ്. ഇവിടെയെല്ലാം പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിമിതപ്പെടുത്തി മുളപോലുള്ള പ്രകൃതിദത്തമായ വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാം. പല വലുപ്പത്തിലും പല മോഡലുകളിലുമുള്ള കുപ്പികളാണ് മുള കൊണ്ട്
ദിത്രിമന്‍ നിര്‍മ്മിക്കുന്നത്. തികച്ചും പ്രകൃതിദത്തമായ ഈ വാട്ടര്‍ ബോട്ടിലിന് 400 മുതല്‍ 600 രൂപ വരെയാണ് വില. പ്രകൃതിദത്തമായ ഈ വാട്ടര്‍ ബോട്ടില്‍ വെള്ളത്തെ തണുപ്പിക്കുമെന്നതിലും സംശയമില്ല.
Discussion about this post