കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആറ് വയസുകാരന്‍ മരിച്ചു. വേങ്ങേരി സ്വദേശി മുഹമ്മദ് ഷാനാണ് മരിച്ചത്. വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു ആണ്‍കുട്ടിയാണ് മരിച്ചത്.
പനിയെ തുടര്‍ന്ന് കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ചു പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് രോഗം വെസ്റ്റ് നൈല്‍ പനി ആണെന്ന് തിരിച്ചറിഞ്ഞത്. വൈറസ് ബാധ കണ്ടെത്താന്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
ഒരാഴ്ച മുമ്പാണ് കുട്ടിയില്‍ രോഗം സ്ഥിരീകരിച്ചത്. തിരൂരങ്ങാടി എആര്‍ നഗറിലെ കുട്ടിയ്ക്കാണ് വൈറസ് ബാധയുണ്ടായത്. ഇതേതുടര്‍ന്ന കുട്ടിയുടെ വീട്ടില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സംഘം പരിശോധന നടത്തിയിരുന്നു.
കുട്ടിയുടെ വീട്ടില്‍ ക്യൂലക്‌സ് വിഭാഗത്തിലെ കൊതുകുകളുടെ അമിത സാന്നിധ്യം കണ്ടെത്തിയിരുന്നു. പക്ഷികളില്‍ നിന്നും കൊതുകില്‍ നിന്നുമാണ് വെസ്റ്റ് നൈല്‍ രോഗം പടരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ പനി പകരില്ല. പ്രദേശത്ത് വന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post