ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ പോലീസ് സംഘത്തിനേരെ ആക്രമണം. ചെങ്ങന്നൂരില്‍ കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന പോലീസുകാരന്റെ കൈ തല്ലി ഒടിച്ചു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ മംഗലം ഭാഗത്താണ് സംഭവം.
കഞ്ചാവ് വില്‍പനയും വധശ്രമവുമുള്‍പ്പടെ നിരവധി കേസിലെ പ്രതിയാണ് സംഗീത്. പ്രതി സംഘം ചേര്‍ന്ന് മദ്യപിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസുകാര്‍ക്കാണ് ആക്രമണം ഉണ്ടായത്.
സിഐ, ജി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് സംഭവസ്ഥലത്ത് എത്തിയത്. പോലീസിന്റെ കൈ തല്ലിയൊടിച്ച ശേഷം രക്ഷപ്പെട്ട സംഗീതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Discussion about this post