ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി സാധാരണയായി പ്രസംഗം ആരംഭിക്കുക ‘ഭായിയോം ഓര്‍ ബഹനോം’ എന്ന് പറഞ്ഞു കൊണ്ടാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചില സമയങ്ങളില്‍ ഇത്തരത്തിലാണ് പ്രസംഗം തുടങ്ങുക.
എന്നാല്‍ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ പ്രസംഗമാണ് സമൂഹമാധ്യമങ്ങളിലിപ്പോള്‍ വൈറലായിരിക്കുന്നത്. ‘ബഹനോ ഓര്‍ ഭായിയോം’ എന്ന് പറഞ്ഞാണ് ഗുജറാത്തിലെ പൊതു യോഗത്തില്‍ പ്രിയങ്ക പ്രസംഗം ആരംഭിച്ചത്.
സൂഷ്മിത ദേവാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്. സൂക്ഷ്മിത പ്രിയങ്കയുടെ ബഹനോ ഓര്‍ ഭായിയോം പ്രയോഗം ചൂണ്ടിക്കാട്ടിയപ്പോള്‍ ആരും അത് ശ്രദ്ധിച്ചില്ലായിരുന്നെന്നാണ് കരുതിയതെന്ന് പറഞ്ഞ് പ്രിയങ്ക റീട്വീറ്റ് ചെയ്തിട്ടുണ്ട്.
വീഡിയോ വൈറലായതോടെ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത് സ്ത്രീകള്‍ക്ക് മുന്‍ഗണന ലഭിക്കണമെന്ന ആശയം കൂടിയാണ് പ്രിയങ്ക പങ്കുവെയ്ക്കുന്നതെന്നാണ്.
The speech of @priyankagandhi ji in Gujarat stood out for many reasons. I loved the fact that in her address she changed the order most people follow by referring to women before men ie
बहनो और भाइयों & not the other way around. https://t.co/EWCGFx6trU via @YouTube— Sushmita Dev (@sushmitadevmp) March 14, 2019
Discussion about this post