ന്യൂഡല്‍ഹി: സ്‌പൈഡര്‍മാന്‍ മോഷ്ടാവ് പിടിയില്‍. ഡല്‍ഹിയിലെ മാനസരോവര്‍ ഗാര്‍ഡന്‍ ഏരിയയില്‍ നിന്നാണ് ഇരുപത്തിയാറുകാരനായ രവിയെ പോലീസ് പിടികൂടിയത്. മോഷണം നടക്കുന്ന സമയങ്ങളില്‍ ചുവന്ന റ്റീ ഷര്‍ട്ടും ജേര്‍ഴ്‌സിയുമാണ് രവി സ്ഥിരമായി ധരിക്കാറ്.
കൂടാതെ ബാല്‍ക്കണി വഴിയും പൈപ്പ് വഴിയുമാണ് രവി മോഷണത്തിനായി വീട്ടില്‍ കയറുന്നത്. ഈ സാഹചര്യത്തിലാണ് ഇയാള്‍ക്ക് സ്‌പൈഡര്‍മാന്‍ എന്ന് പേര് വന്നത്.
28 നിലകള്‍ പൈപ്പിലൂടെ വലിഞ്ഞ് കയറി ബാന്ദ്രയിലെ വീട്ടില്‍ നിന്ന് ഡയമണ്ട് മോഷ്ടിച്ച കേസിലും പ്രതിയാണ് ഇയാള്‍. ദക്ഷിണ മുംബൈയില്‍ നാല് വീടുകളില്‍ നിന്നായി 70,00,000 രൂപയുടെ ഡയമണ്ടുകളാണ് പ്രതി മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു.
പ്രത്വി അപ്പാര്‍ട്ട്‌മെന്റിന്റെ 11-ാം നിലയില്‍ നിന്ന് 1.30 ലക്ഷം വിലയുള്ള ഡയമണ്ടുകള്‍ മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ ഇയാള്‍ പിടിയിലായിട്ടുള്ളത്.
Delhi Police: Wanted robber Ravi alias 'Spider Man' arrested by Police from Mansarovar Garden. He used to climb to first floor or second floor houses and enter through verandahs or balconies. He would generally wear red tshirts or red jerseys while committing the crime pic.twitter.com/p6lhKxR5Eo
— ANI (@ANI) March 5, 2019
Discussion about this post