കോഴിക്കോട്: സംസ്ഥാന വ്യാപകമായി ചരക്കുലോറികള്‍ പണിമുടക്കുന്നു. ഇക്കാര്യം കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാനത്ത് അന്യായമായി ലോറി ഉടമകളില്‍ നിന്നും തൊഴിലാളികളില്‍ നിന്നും പിരിച്ചെടുക്കുന്ന ചായപൈസ, അട്ടിമറിക്കൂലി, കെട്ടുകാശ് എന്നിവ നീക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് ബുധനാഴ്ച സമരം നടത്തുന്നത്.
സംസ്ഥാനത്തെ ഏഴോളം സംഘടനകള്‍ ചേര്‍ന്ന് നടത്തുന്ന സമരത്തില്‍ കോട്ടയം ജില്ലാ ലോറി ഓണേഴ്സ് ആന്‍ഡ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള പതിനായിരത്തോളം ചരക്കു വാഹനങ്ങള്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി ഗിരീഷ് ഏറ്റുമാനൂര്‍ അറിയിച്ചു.
Discussion about this post