ന്യൂഡല്‍ഹി; പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറിയ വിംഗ് കമാന്റര്‍ അഭിനന്ദനെ സ്വാഗതം ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അഭിനന്ദന്റെ ധീരതയിലും ഉത്തരവാദിത്ത ബോധത്തിലും അഭിമാനമുണ്ടെന്നും, അഭിനന്ദനും നമ്മുടെ വ്യാമസേനയ്ക്കും ഭാവിയില്‍ എല്ലാ വിജയങ്ങളും കൈവരിക്കാന്‍ സാധിക്കട്ടെയെന്നും രാഷ്ട്രപതി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
അഭിനന്ദന്‍ വര്‍ദ്ധമാന് അഭിനന്ദന പ്രവാഹമാണ്. നരേന്ദ്ര മോഡി, രാഹുല്‍ഗാന്ധി, എന്നിങ്ങനെ അഭിനന്ദനെ വരവേറ്റ് രാഷ്ട്രീയ സാമൂഹിക സിനിമാ മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്ത് വന്നു. ഇന്നലെ രാത്രിയോടെയാണ് പാകിസ്താന്‍ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്.
President Ram Nath Kovind tweets, "Welcome home Wing Commander #AbhinandanVarthaman ! India is proud of your courage and sense of duty, and above all your dignity. Wishing you and our entire Air Force every success in the future." pic.twitter.com/RwiL1CHuAp
— ANI (@ANI) March 1, 2019
Discussion about this post