കാസര്‍കോട്: ട്രെയിനിലെ ശുചിമുറിയില്‍ 62 കാരനെ മരിച്ച് നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ ഫ്രാന്‍സിസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ചേര്‍ത്തലയ്ക്ക് പോയ ഫ്രാന്‍സിസാണ് ബുധനാഴ്ച രാവിലെ പയ്യന്നൂരിലേക്ക് തിരിച്ച് വരാനായി മാവേലി എക്‌സ്പ്രസില്‍ കയറിയത്.
എന്നാല്‍ പയ്യന്നൂര്‍ എത്തിട്ടും ഫ്രാന്‍സിസിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുകള്‍ ഫ്രാന്‍സിസിനെ ഫോണില്‍ ബന്ധപ്പെട്ടു. പലതവണ വിളിച്ചപ്പോള്‍ സഹയാത്രികനാണ് ഫോണെടുത്തത്. തുടര്‍ന്ന് ആണെ കാണാനല്ലെന്ന് അറിയുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ കാസര്‍കോട് റെയില്‍വേ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് നടത്തിയ പരിശോധനയില്‍ എസ് 11 കോച്ചിലെ ശുചിമുറിയില്‍ വീണനിലയില്‍ കണ്ടെത്തുകയുമായിരുന്നു. ചേര്‍ത്തലയിലുള്ള സഹോദരിയെ കാണാന്‍ ചൊവ്വാഴ്ച വൈകിട്ടാണ് ഫ്രാന്‍സിസ് പുറപ്പെട്ടത്.
Discussion about this post