ന്യൂഡല്‍ഹി: പാകിസ്താനെതിരെ ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രതികരണവുമായി മോഡി എത്തിയിരുന്നു. അതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.
‘ശക്തിയും നിശ്ചദാര്‍ഢ്യവുമുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം സുരക്ഷിമാണെന്ന് തെളിയിക്കുന്ന തിരിച്ചടിയാണിതെന്ന് അമിത് ഷാ പറഞ്ഞു.
നമ്മുടെ സൈന്യത്തിന്റെ ധീരതയെയും സാമര്‍ത്ഥ്യത്തെയും അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും’ അമിത് ഷാ കൂട്ടിച്ചേര്‍ത്തു. നമ്മുടെ പുതിയ ഇന്ത്യ ഭീകരവാദത്തെ വച്ച് പൊറുപ്പിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post