തിരുവനന്തപുരം: ഹര്‍ത്താലിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഹര്‍ത്താലിനെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. മാര്‍ച്ച് 14 ന് തിരുവനന്തപുരത്ത് വെച്ചാണ് യോഗം. ഹര്‍ത്താല്‍ നടത്തണമെങ്കില്‍ ഒരാഴ്ച മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സമയത്ത് കോണ്‍ഗ്രസ് ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ചിരുന്നു. അപ്രതീക്ഷിത ഹര്‍ത്താലുകള്‍ ജന ജീവിതത്തെ വലിയ രീതിയില്‍ ബാധിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
Discussion about this post