പാലക്കാട്: തുടര്‍ച്ചയായ മൂന്നാം ദിവസവും പാലക്കാട് വിവിധ ഇടങ്ങളില്‍ താപനില 40 ഡിഗ്രി രേഖപ്പെടുത്തി.
സാധാരണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് താപനില 40 ഡിഗ്രി സെല്ഷ്യസിലേക്കുയരാറുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഫെബ്രുവരി അവസാനവാരംതന്നെ പാലക്കാട്ടെ ചൂട് 40തിലെത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ 23നാണ് താപനില ആദ്യമായി 40 ഡിഗ്രിയിലെത്തിയത്. മലമ്പുഴയില്‍ ശനിയാഴ്ച 36.5 ഡിഗ്രി സെല്‍ഷ്യസും പട്ടാമ്പിയില്‍ 38.2 ഡിഗ്രി സെല്‍ഷ്യസും മുണ്ടൂര്‍ ഐആര്‍ടിസിയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
മുണ്ടൂര്‍, മലമ്പുഴ, പട്ടാമ്പി എന്നിവിടങ്ങളില്‍ യഥാക്രമം 24, 22.4, 15.2 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ കുറഞ്ഞ താപനിലയും രേഖപ്പെടുത്തി. ജില്ലയില്‍ ഇങ്ങനെ കനത്ത് ചൂട് അനുഭവപെടുന്നതിനാല് ഉത്സവാഘോഷങ്ങളില്‍ ശുദ്ധജലം ഉറപ്പുവരുത്താന്‍ നടത്തിപ്പുകാര്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തണലുളള സ്ഥലത്ത് പരിപാടി ക്രമീകരിക്കാനും നിര്‍ദേശിച്ചു.
അതോടൊപ്പം താപനില കൂടുതലായതിനാല്‍ സൂര്യാഘതം ഏല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് വെയ്ല്ലത്ത് പോകുന്നത് കുറക്കാന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കുന്നുണ്ട്.
Discussion about this post