ഉത്തര്‍പ്രദേശ് സഹാരന്‍പൂരില്‍ പിടിയിലായ കാശ്മീരി യുവാക്കളില്‍ നിന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ലഭിച്ചതായി പോലീസ്

നിരോധിത സംഘടനയായ ജയ്‌ഷെ ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന് യുവാക്കള്‍ പോലീസിന് മൊഴിനല്‍കിയത്. കാശ്മീരില്‍ ഉണ്ടായ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബ്ദുള്‍ റാഷീദ് ഗാസിയുമായും ബന്ധമുണ്ടായിരുന്നെന്ന് യുവാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

ലക്‌നൗ: ഉത്തര്‍പ്രദേശ് സഹാരന്‍പൂരില്‍ പിടിയിലായ കാശ്മീരി യുവാക്കളില്‍ നിന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ലഭിച്ചതായി പോസീസ് വൃത്തങ്ങള്‍ അറിച്ചു.

നിരോധിത സംഘടനയായ ജയ്‌ഷെ ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന് യുവാക്കള്‍ പോലീസിന് മൊഴിനല്‍കിയത്. കാശ്മീരില്‍ ഉണ്ടായ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബ്ദുള്‍ റാഷീദ് ഗാസിയുമായും ബന്ധമുണ്ടായിരുന്നെന്ന് യുവാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി സിംഗിന്റെ നേതൃത്വത്തില്‍ നാലുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിലാണ് യുവാക്കള്‍ സത്യം പറഞ്ഞത്.

സഹാരന്‍പുരിലെ ദേവ്ബന്ദില്‍ വിദ്യാര്‍ഥികളെന്ന വ്യാജനെ കഴിഞ്ഞിരുന്ന കുല്‍ഗാമില്‍ നിന്നുള്ള ഷാനവാസ് അഹമ്മദ് തെലിയും പുല്‍വാമ സ്വദേശിയായ അക്വിബ് അഹമ്മദ് മാലിക്കുമാണു പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണു ഭീകരവിരുദ്ധസേനാ തലവന്‍ അസിം അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും പിടികൂടിയത്. ഇവരില്‍നിന്ന് ഒരു തോക്കും പിടിച്ചെടുത്തു.

Exit mobile version