പെരിയാറില്‍ മൃതദേഹം കണ്ടെത്തി ഒരാഴ്ച്ച പിന്നിട്ടിട്ടും മരിച്ചതാരെന്ന് കണ്ടെത്താനാകാതെ പോലീസ്

യുവതിയെ കണ്ടെത്താനുള്ള അവസാനഘട്ടം എന്നോളം യുവതി ധരിച്ച വസ്ത്രങ്ങള്‍ പുറത്ത് വിട്ട് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്

ആലുവ: പെരിയാറില്‍ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സംഭവത്തില്‍ കൊലചെയ്യപ്പെട്ട യുവതി ആരാണെന്നും കൊലപാതകികള്‍ ആരാണെന്നും കണ്ടെത്താനാവാതെ പോലീസ് വലയുന്നു.

യുവതിയെ കണ്ടെത്താനുള്ള അവസാനഘട്ടം എന്നോളം യുവതി ധരിച്ച വസ്ത്രങ്ങള്‍ പുറത്ത് വിട്ട് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്. അതേസമയം മൃതദേഹം പൊതിഞ്ഞിരുന്ന പുതപ്പ് കളമശേരിയിലെ കടയില്‍ നിന്നും വാങ്ങിയതാണെന്നും ഒരു തടിച്ച സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരെത്തിയാണ് ഇത് വാങ്ങിയതെന്നും കണ്ടെത്തിയിരുന്നു.

‘ആപ്പിള്‍’ എന്ന് വെള്ള നിറത്തില്‍ എംബ്രോയ്ഡറി ചെയ്ത താര കമ്ബനിയുടെ പച്ച നിറമുള്ള ത്രീഫോര്‍ത്ത് ലോവര്‍, ഓക്ക് വാലി കമ്ബനിയുടെ നീല കളര്‍ ടോപ്പ് എന്നീ വസ്ത്രങ്ങളാണ് യുവതി ധരിച്ചിരുന്നത്. ഒരു വര്‍ഷം മുന്‍പ് വരെ കാണാതായ യുവതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഗുണമുണ്ടായില്ല.

Exit mobile version