കാസര്‍ഗോഡ്: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഎമ്മാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രക്തത്തിന്റെ രുചി പിടിച്ച സിപിഎം ഭീകര സംഘടനയെപ്പോലെയാണ് പെരുമാറുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. ശുഹൈബിന്റെ കൊലപാതകത്തിന് ഒരു വര്‍ഷം തികഞ്ഞപ്പോഴാണ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇല്ലാതാക്കിയതെന്ന് ചെന്നിത്തല കുറിച്ചു.കാസര്‍ഗോഡ് സന്ദര്‍ശിക്കുമെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘രക്തത്തിന്റെ രുചി പിടിച്ച സിപിഎം ഭീകരസംഘടനയെ പോലെയാണ് പെരുമാറുന്നത് . കാസര്‍ഗോഡ് 19 വയസുള്ള കൃപേഷിനേയും 21 വയസുകാരനായ ശരത് ലാലിനെയും വെട്ടികൊന്ന സിപിഎം ചോരക്കളി അവസാനിപ്പിക്കുന്നതേയില്ല. ജനാധിപത്യ ക്രമത്തില്‍ എങ്ങനെ പെരുമാറണമെന്ന് പോലും ഇവര്‍ക്ക് അറിയില്ല. ശുഹൈബിന്റെ കൊലപാതകത്തിന് ഒരു വര്‍ഷം തികഞ്ഞപ്പോഴാണ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇല്ലാതാക്കിയത് .ഞാന്‍ കാസര്‍ഗോഡ് സന്ദര്‍ശിക്കും.’
Discussion about this post