തിരുവനന്തപുരം: പൊതുവെയുള്ള ധാരണയാണ് ആര്‍മിയും സിആര്‍പിഎഫും ഒന്നാണ് എന്നത്. അതിന് ഉത്തമ ഉദാാഹരണമാണ് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചപ്പോള്‍ മിക്ക ആളുകളും സല്യൂട്ട് ആര്‍മി എന്ന ഹാഷ്ടാഗ് ഇട്ടത്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങള്‍ പറഞ്ഞു തരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ആര്‍മിയെ ബഹുമാനിച്ചു കൊണ്ടു പറയട്ടെ, ആര്‍മി അല്ല സിആര്‍പിഎഫ് രണ്ടിന്റെയും ഡ്യൂട്ടി സ്വഭാവം സൈനിക ശക്തി, സാമ്പത്തിക ആനുകൂല്യം, നിയന്ത്രണ വിഭാഗം, യൂണിഫോം തുടങ്ങി ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള എല്ലാത്തിലും വ്യത്യാസമുണ്ടെന്ന് സജിത്ത് മോഹന്‍ദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘തല്ലുകൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും എന്ന മലയാളം ചൊല്ലിന് പറ്റിയ ഏറ്റവും വലിയ ഉദാഹരണമാണ് CRPF ന്റെ ജവാന്മാര്‍ മരിച്ചപ്പോള്‍ നടന്ന #Salute_Army ഹാഷ് ടാഗ്.
പലരും കരുതുന്നത് ഇതു രണ്ടും ഒന്നാണെന്നും നിയന്ത്രിയ്ക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടു പല പേരുകളില്‍ അറിയപ്പെടുന്നു എന്നൊക്കെ…
ആര്‍മിയെ ബഹുമാനിച്ചു കൊണ്ടു പറയട്ടെ, ആര്‍മി അല്ല CRPF, രണ്ടിന്റെയും ഡ്യൂട്ടി സ്വഭാവം സൈനിക ശക്തി, സാമ്പത്തിക ആനുകൂല്യം, നിയന്ത്രണ വിഭാഗം, യൂണിഫോം തുടങ്ങി ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള എല്ലാത്തിലും വ്യത്യാസമുണ്ട്.
‘പട്ടാളക്കാര്‍’ എന്നു നമ്മള്‍ പൊതുവേ വിളിയ്ക്കുന്ന ഈ രണ്ടും തമ്മിലുള്ള വ്യത്യാസം കുറച്ചെങ്കിലും നാം അറിഞ്ഞിരിയ്ക്കണം, അറിയുന്നത് PSC പരീക്ഷയ്ക്ക് വേണ്ടിയല്ല, മറിച്ചു നമുക്ക് വേണ്ടി വീരമൃത്യു വരിച്ചവരും നമ്മള്‍ സല്യൂട്ട് ചെയ്തവരും ആരാണെന്നു അറിയേണ്ട സാമാന്യ അവകാശം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കുമുണ്ട്.
‘മോഹന്‍ലാലും മമ്മൂട്ടിയും’ കേരളത്തിലെ രണ്ടു സിനിമാ നടന്മാരാണ്, ഇതില്‍ ഒരാളുടെ പടം പൊട്ടിയാല്‍ മറ്റെയാളെ നമ്മള്‍ കളിയാക്കുമോ? രണ്ടുപേരും സിനിമാനടന്മാര്‍ അല്ലേ?
അതുപോലെയാണ് ആര്‍മിയും CRPF ഉം.
ആര്‍മി എന്നാല്‍ ‘കരസേന’ എന്നാണ് അര്‍ത്ഥം, ഇതു മിലിട്ടറി വിഭാഗത്തില്‍ ഉള്ളതാണ്, ആര്‍മി കൂടാതെ വായു സേന, നാവിക സേന എന്നിവ മാത്രമേ ഈ കൂട്ടത്തില്‍ ഉള്ളു, പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലാണ് ഇതുള്ളത്.
ഇനി CRPF എന്നത് (Cetnral Reserve Police Force) ആഭ്യന്തര മന്ത്രാലയത്തിന് കീഴിലും.
പേരില്‍ പോലീസ് ഉള്ളത് കൊണ്ടല്ല, CRPF, BSF, RPF, CISF… തുടങ്ങിയ ബഹു ഭൂരിപക്ഷവും അര്‍ദ്ധ സൈനിക വിഭാഗത്തില്‍ പെടുന്നവയാണ്, ഇവയുടെ തലപ്പത്ത് IPS കാരായ ഉദ്യോഗസ്ഥരാണ്.
IPS എന്നാല്‍ Indian Police Service എന്നാണെന്ന് പറയേണ്ടല്ലോ അല്ലേ.
കഴിഞ്ഞ ദിവസം CRPF കാര്‍ കൊല്ലപ്പെട്ടപ്പോള്‍ ആര്‍മിയ്ക്കു ഹാഷ് ടാഗ് അടിച്ചതിനുള്ള നമ്മുടെ തെറ്റില്‍ സംഭവിയ്ക്കുന്നത് എന്തെന്നാല്‍…. സ്വന്തം ജീവന്‍ കൊടുത്തിട്ടും ബഹുമാനം മറ്റുള്ളവര്‍ക്ക് കിട്ടുന്നു എന്ന സാധാരണ ജവാന്റെ മാനസ്സിക വിഷമം എല്ലാ പാരാമിലിട്ടറിക്കാര്‍ക്കും ഉണ്ടാവാന്‍ സാധ്യതയുണ്ട്.
രണ്ടും ഒരമ്മയുടെ മക്കള്‍ ആയിട്ടും കഷ്ടപ്പെട്ടത് അനിയനും പേര് ചേട്ടനും എന്നപ്പോലുള്ള ഫീലിംഗ്.
‘ആരായാലും സേനയല്ലേ’ എന്ന ഒഴുക്കന്‍ ചോദ്യത്തില്‍, സേനയ്ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ CRPF നു കിട്ടുന്നില്ല എന്നും സൈന്യം എന്ന പേര് CRPF നു നല്‍കുന്നില്ല അറിയുക.
അവ എന്തെന്നാല്‍
ആര്‍മി കശ്മീരിലെ LOC യിലെ കുറച്ചു ഭാഗം ഒഴികെ ബാക്കി മുഴുവന്‍ സ്വന്തം ക്യാമ്പില്‍ ഡ്യൂട്ടി ചെയ്യുന്ന ഒരു വിഭാഗമാണ്, ട്രെയിനിങ് ആണ് മുഖ്യ ജോലി, ആപത്ത് ഘട്ടങ്ങളില്‍ മാത്രം മറ്റു ഡ്യൂട്ടി ചെയ്യുന്നു, അല്ലെങ്കില്‍ യുദ്ധം വരുമ്പോള്‍… 1999 നു ശേഷം ഇതുവരെ ഇന്ത്യയില്‍ യുദ്ധം നടന്നിട്ടില്ല എന്നും ഓര്‍ക്കുക.
ഇനി CRPF എന്നാല്‍ 365 ദിവസവും ഡ്യൂട്ടി ചെയ്യുന്ന വിഭാഗം, ആന്തരിക സുരക്ഷ ആണ് പ്രധാന ജോലി.
ഇലക്ഷന്‍ സമയത്തു, നക്‌സല്‍ ഓപ്പറേഷന്‍, ആഭ്യന്തര കലാപം, മത ലഹള, രാഷ്ട്രീയ പ്രശ്‌നങ്ങള്‍, തുടങ്ങി വെള്ളപ്പൊക്കം സുനാമി, ഭൂകമ്പം, ഉരുള്‍ പൊട്ടല്‍, അങ്ങനെ എന്തൊക്കെ ജോലിയ്ക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആള്‍ ബലം ആവശ്യമാണോ അതെല്ലാം ചെയ്യേണ്ടി വരുന്നു. അതിര്‍ത്തി സംരക്ഷണം ഒഴികെ.
അതിര്‍ത്തിയില്‍ : BSF (മെയിന്‍ റോള്‍), ആര്‍മി(LoC മാത്രം), ITBP, SSB എന്നിവര്‍
ഇങ്ങനെയുള്ള CRPF നാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആള്‍ നഷ്ടം സംഭവിയ്ക്കുന്നത്, നക്‌സല്‍ പ്രഭാവ പ്രദേശങ്ങളില്‍ CRPF ജവാന്മാര്‍ ബലിയാടാവുന്നതിനു കൈയ്യും കണക്കുമില്ല. പക്ഷേ നമ്മള്‍ അറിയുന്നില്ല എന്നു മാത്രം.
ഡ്യൂട്ടി യില്‍ മാത്രമല്ല സര്‍ക്കാരിന്റെ സൗകര്യങ്ങളും ഒരുപാട് വ്യത്യാസം ആര്‍മിയും CRPF ഉം തമ്മിലുണ്ട്, അവ എന്തെന്നാല്‍.
അവധി : ആര്‍മി= 90 ദിവസം, CRPF = 75.
അവധിയ്ക്ക് പോകാനുള്ള ഫ്രീ ടിക്കറ്റ് , ആര്‍മി ഓരോ വര്‍ഷവും 4(6?) എണ്ണം , കൂടാതെ കൂടുതല്‍ ലീവിന് ഓരോ യാത്രയുടെയും പകുതി. CRPF = വര്‍ഷത്തില്‍ 3 എണ്ണം മാത്രം. കൂടാതെ ആര്‍മിയ്ക്കു മിലിട്ടറി കമ്പാര്‍ട്ടു മെന്റ് ട്രെയിനും, റയില്‍വേ സ്റ്റേഷനില്‍ കാതിരിയ്‌ക്കേണ്ടി വന്നാല്‍ MCO യും. CRPF നു സാധാരണ പൗരനെ പോലെ തന്നെ എല്ലാം.
കാന്റീന്‍ സര്‍വീസ് : ആര്‍മിയ്ക്കു മാസത്തില്‍ 4 കുപ്പി മദ്യം, പിന്നെ ഗ്രോസറി സാധനങ്ങള്‍ക്ക് പൂര്‍ണ്ണമായും നികുതി ഇല്ല. CRPF നും പൂര്‍ണ്ണമായും മദ്യം ലഭിയ്ക്കില്ല, അഥവാ കിട്ടിയാലും എണ്ണത്തില്‍ കുറവും, വില കൂടുതലും. ഗ്രോസറി സാധനങ്ങള്‍ക്ക് GST ബാധകം.
യൂണിഫോം: ആര്‍മിയ്ക്കു കിട്ടുന്നത് ഏറ്റവും മികച്ചത് ആണെങ്കില്‍ അതുപോലെ മികച്ചത് CRPF നു വേണേല്‍ അധികം പണം നല്‍കി പുറത്തെ കടയില്‍ നിന്നും വാങ്ങണം.
ശമ്പളം : ആര്‍മി ജവാന്‍ 10 വര്‍ഷം ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന മൊത്തം ശമ്പളം CRPF കാരന്‍ ജോലി ചെയ്തു നേടണമെങ്കില്‍ 16 വര്‍ഷമെങ്കിലുമെടുക്കും. മാത്രമല്ല ആര്‍മിയ്ക്കു ലഭിയ്ക്കുന്ന എസ്ട്രാ ഡ്യൂട്ടിക്ക്(കേരളത്തിലെ വെള്ളപ്പൊക്ക ഡ്യൂട്ടി പോലെ) കൂടുതല്‍ ശമ്പളം നല്‍കുന്നു.
One Rank One Pension (OROP) ഒരിയ്ക്കലും CRPF നെ പോലുള്ള പാരാ മിലിട്ടറിക്കാര്‍ക്കു അനുവദിച്ചിട്ടില്ല, മാത്രമല്ല ഒരു ആര്‍മി ജവാനും ഒരു CRPF ജവാനും പെന്‍ഷന്‍ പറ്റുമ്പോള്‍ അവരുടെ പെന്ഷനില്‍ 3000 മുതല്‍ 5000 രൂപയുടെ വരെ വ്യത്യസമുണ്ട്, ആര്‍മി ജവാന്‍ പെന്‍ഷന്‍ ആയാല്‍ ExService പദവി ലഭിയ്ക്കുകയും വിദ്യാഭ്യാസം അനുസരിച്ചു സ്റ്റേറ്റ് സര്‍ക്കാരില്‍ വീണ്ടും ജോലി ലഭിയ്ക്കും. എന്നാല്‍ CRPF ജവാന്‍ പെന്‍ഷന്‍ ആയാല്‍ അവന്റെ കായികശാരീരിക ക്ഷമത അനുസരിച്ചു സെക്യൂരിറ്റി ആയി ജോലി ചെയ്യേണ്ടി വരും
പ്രൊമോഷന്‍ : ആര്‍മി 6 വര്‍ഷം കൊണ്ട് ഒരു ജവാന്‍ പ്രമോഷന്‍ നേടുമെങ്കില്‍ CRPF യില്‍ 18 വര്‍ഷമോളം എടുക്കും, പക്ഷേ എന്നിട്ടും ഡ്യൂട്ടി പഴയതു തന്നെ.
കൂടാതെ ആയുധങ്ങള്‍, വാഹന സൗകര്യം, മറ്റു എല്ലാവിധ സൗകര്യങ്ങളും ആര്‍മിയ്ക്കു കിട്ടുന്നതിന്റെ പകുതി പോലും CRPF നു ലഭിയ്ക്കുന്നില്ല.
ഇതൊക്കെ സഹിച്ചു ഡ്യൂട്ടി ചെയ്തു മരണം സംഭവിച്ചാലോ?
ആര്‍മി ജവാനെ പോലെ CRPF കാരന്’രക്തസാക്ഷി’പദവി ലഭിയ്ക്കില്ല, സര്‍ക്കാരില്‍ നിന്നും ലഭിയ്ക്കുന്ന ഏതാനും ലക്ഷങ്ങള്‍ ഒഴികെ വേറെ ഒന്നുമില്ല, എന്നാല്‍ ആര്‍മി ജവാന് ഭാര്യയ്ക്ക് ജോലി, പെട്രോള്‍ പമ്പ്, വീട്ടിലെ നികുതി ഒഴിവ് അങ്ങനെ എന്തെല്ലാം.
ആര്‍മി ജവാന് പലതരം ബഹുമതികളും ലഭിയ്ക്കുമെങ്കിലും CRPF ജവാന് വെറും ഡ്യൂട്ടി മാത്രം മിച്ചം.
കൂടുതല്‍ തുറന്നു എഴുതാന്‍ നിയമം അനുവധിയ്ക്കുന്നില്ല, എങ്കിലും നമ്മള്‍ സല്യൂട്ട് ചെയ്യുന്ന ആര്‍മി അല്ല നമ്മുടെ CRPF ജവാന്മാര്‍ എന്നു നാം അറിഞ്ഞിരിയ്ക്കണം.
ആര്‍മിയ്ക്കു കിട്ടുന്ന സൗകര്യം CRPF നും, അതുപോലെ ഡ്യൂട്ടി ചെയ്യുന്ന പാരാമിലിട്ടറികാര്‍ക്കും കൊടുക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറല്ല, സര്‍ക്കാരിന് എന്നും ഇങ്ങനെ മാധ്യമങ്ങളുടെ മുന്നില്‍ മുതലക്കണ്ണീര്‍ ഒഴുക്കിയാല്‍ മതി…
പക്ഷേ നമ്മള്‍ ഈ വ്യത്യാസം മനസ്സിലാക്കേണ്ടത് കടമയാണ്, രാജ്യസ്‌നേഹം എന്നാല്‍ കണ്ണടച്ചു ജയ് വിളിയ്ക്കുന്നത് മാത്രമല്ല ഇതൊക്കെ അറിഞ്ഞിരിയ്‌ക്കേണ്ടത് കൂടിയാണ് എന്നുമല്ലേ…
നമ്മളെക്കൊണ്ടു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രവൃത്തി എന്തെന്നാല്‍ CRPF നും ആര്‍മിയെ പോലുള്ള സൗകര്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുക എന്നത് മാത്രമാണ്…. എന്തേ ശ്രമിച്ചാല്‍ പറ്റില്ലേ?
കാരണം, നമുക്ക് വേണ്ടിയാണ് അവര്‍ പൊട്ടി ചിതറിയത്, അപ്പോള്‍ നമ്മള്‍ അവരെ അറിഞ്ഞിരിയ്‌ക്കേണ്ടേ? ആര്‍ക്കു അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കേണ്ടേ?’
Discussion about this post