തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് സംഭവത്തില്‍ തിരുവനന്തപുരത്തെ തെളിക്കോട് ഇമാം ഷഫീക്ക് ഖ്വാസിമി രണ്ട് ദിവസത്തിനുള്ളില്‍ പിടിക്കൂടാന്‍ കഴിയുമെന്ന് സൂചന. എറണാക്കുളത്തെ അഭിഭാഷകനൊപ്പം ഇയാള്‍ ഉണ്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ കസ്റ്റഡിയില്‍ എടുക്കാന്‍
കഴിയുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ഡിഎസ്പി അശോകന് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഇമാം പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നത് തെളിയിക്കാനാണ് വൈദ്യ പരിശോധനയെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്ക് എതിരെ ലൈംഗിക പീഡനത്തിനുള്ള വകുപ്പുകളും എഫ്ഐആറില്‍ ചേര്‍ക്കുമെന്നും ഡിഎസ്പി അശോകന് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.
പെണ്‍കുട്ടി മൊഴിനല്‍കാന്‍ വിസമ്മതിച്ചതാണ് ഇമാമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇത്രയും വൈകിയത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് എതിരെ പോക്സോ വകുപ്പ് പ്രകാരം
കേസ് രജിസ്റ്റര്‍ ചെയ്തത്.
Discussion about this post