ഇന്ന് ഫിബ്രുവരി 14 ലാേകമെമ്പാടും പ്രണയ ദിനമായി ആഘോഷിക്കുന്നു. പ്രണയം തുറന്ന് പറയാനുള്ള ദിവസം. ഈ ദിനത്തില്‍ ഗോപി സുന്ദറുമായുള്ള തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക അഭയാ ഹിരണ്മയി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അഭയാ തന്റെ പ്രണയം ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതിന് മുമ്പ് തന്റെ പ്രണയത്തെ പറ്റി തുറന്നു പറഞ്ഞിട്ടില്ലെന്നും താന്‍ വിവാഹിതനായ ഒരു പുരുഷനുമായി പ്രണയത്തിലാണെന്നും അഭയ പറയുന്നു. തന്നെ ‘കീപ്പ്’ എന്നോ ‘കാമുകി’ എന്നോ അതുമല്ലെങ്കില്‍ കുലസ്ത്രീകള്‍ക്ക് തന്നെ ‘കുടുംബം നശിപ്പിക്കുന്നവള്‍’ എന്നോ വിളിക്കാമെന്ന് അഭയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.
എട്ട് വര്‍ഷമായി വിവാഹത്തില്‍ നിയമപരമായി ‘കുടുങ്ങി’ കിടക്കുകയാണ് ഗോപി സുന്ദറെന്നും താനും ഗോപിയും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ടെന്നും അഭയ കുറിപ്പില്‍ പറയുന്നു. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രവും അഭയ പങ്കുവെച്ചിട്ടുണ്ട്.
പോസ്റ്റിന് മറുപടിയായി ഗോപി സുന്ദര്‍ എത്തിയതോടെ സംഭവം വൈറലായി. നീയാണ് എന്റെ ജീവിതവും സംഗീതവും എന്നാണ് പോസ്റ്റിന് മറുപടിയായി ഗോപി സുന്ദര്‍ കമന്റ് നല്‍കിയിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് മുന്‍പേ ഗോസിപ്പ് ഉണ്ടായിരുന്നു.
Discussion about this post